കൊൽക്കത്ത: വിദ്യാർഥിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ. കൊൽക്കത്തയിലെ ന്യൂടൗൺ പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം. പശ്ചിമബംഗാളിലെ മാൽഡ സ്വദേശിയായ സാസിദ് ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞ രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നീറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന സാസിദ് ന്യൂടൗൺ പ്രദേശത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഒക്ടോബർ അഞ്ച് മുതൽ മകനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സാസിദിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ സാസിദ് വാടകക്ക് താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥനായ ഗൗതം, പ്രദേശത്തെ ഹോട്ടൽ ഉടമയായ പപ്പു സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. മദ്യം നൽകി ബോധരഹിതനാക്കിയ ശേഷം കഴുത്ത് ഞെരിച്ചായിരുന്നു സാസിദിനെ പ്രതികൾ കൊലപ്പെടുത്തിയത്. പിന്നാലെ സെല്ലോ ടേപ്പ് കൊണ്ട് ശരീരം പൊതിഞ്ഞ് സ്യൂട്ടിക്കേസിലേക്ക് മാറ്റുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.