കോട്ടയം: എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ നിരണം പഞ്ചായത്ത് പ്രസിഡന്റ് തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറിൽ കെ.പി. പുന്നൂസ് (80) അറസ്റ്റിൽ.
ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനിൽനിന്ന് മകൾക്ക് ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ സ്പോട്ട് അഡ്മിഷനിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു. മധ്യവയസ്കൻ പലതവണയായി 25 ലക്ഷം പുന്നൂസിന് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് സീറ്റ് ശരിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.