ചെർപ്പുളശ്ശേരി: കഞ്ചാവും എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ തൃക്കടീരി ആറ്റാശ്ശേരി എണ്ണക്കണ്ടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പൂക്കോട്ടുകാവ് വാഴൂർ പാറക്കാടൻ വീട്ടിൽ അബ്ദുൾ മെഹറൂഫ് (26), തൃക്കടീരി ആറ്റാശ്ശേരി പൂച്ചങ്ങൽ വീട്ടിൽ ഷെമീർ അലി (30), ആറ്റാശ്ശേരി കുനിയംകാട്ടിൽ വീട്ടിൽ ഷാഹുൽ ഹമീദ് (30), കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ മുഹമ്മദ് ജംഷീർ (35), കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് വിൽനക്കായി സൂക്ഷിച്ച 22.5 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും 21500 രൂപയും പിടിച്ചെടുത്തു. കൂടാതെ ലഹരി വിൽപനക്കായി ഉപയോഗിച്ച നാല് വാഹനങ്ങളും പിടികൂടി. പ്രിവെന്റീവ് ഓഫിസർ കെ. വസന്തകുമാർ, രാധാകൃഷ്ണ പിള്ള, എ.സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ.ശശികുമാർ, പി. ജിതേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ സന്ധ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.