ഏറ്റുമുട്ടൽ കൊല: ജുഡീഷ്യൽ അന്വേഷണം നടത്തും

മും​ബൈ: ബ​ദ്​​ലാ​പു​രി​ൽ ര​ണ്ട്​ ന​ഴ്​​സ​റി വി​ദ്യാ​ർ​ഥി​നി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യെ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ.

അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദി​ലീ​പ്​ ഭോ​സ്​​ലെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. കേ​സി​ലെ പ്ര​തി സ്​​കൂ​ളി​ലെ പാ​റാ​വു​കാ​ര​ൻ അ​ക്ഷ​യ്​ ഷി​ൻ​ഡെ​യെ​യാ​ണ്​ ക​ഴി​ഞ്ഞ 23ന്​ ​ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ലോ​ജ ജ​യി​ലി​ൽ നി​ന്നും പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ൽ താ​ണെ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തേ​ക്ക്​ കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ്​ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​കം.

പ്ര​തി തോ​ക്ക്​ ത​ട്ടി​യെ​ടു​ത്ത്​ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​ഞ്ഞ​ത്. ബോം​​ബെ ഹൈ​കോ​ട​തി ഉ​ൾ​പ്പെ​ടെ പൊ​ലീ​സ്​ വാ​ദ​ത്തി​ൽ സം​ശ​യ​മു​ന്ന​യി​ച്ചി​രു​ന്നു.

Tags:    
News Summary - Encounter killing: Judicial inquiry will be conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.