ചാരുംമൂട്: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജങ്ഷനിലെ എസ്.ബി.ഐ ശാഖയോട് ചേർന്ന എ.ടി.എമ്മിൽ കവർച്ച ശ്രമം നടന്നു. മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറിലാണ് മോഷ്ടാവ് എത്തിയത്. എ.ടി.എമ്മിന് അകത്ത് കയറിയ മോഷ്ടാവ് പുറത്തേക്ക് നോക്കുന്നതും മെഷീന്റെ പുറമെയുള്ള ലോഹഭാഗം തകർക്കാൻ ശ്രമിക്കുന്ന ദൃശ്യവും സി.സി ടി.വിയിൽനിന്നും പൊലീസിന് ലഭിച്ചു.
എ.ടി.എം തകർക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങിയതോടെ മോഷ്ടാവ് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. മോഷണശ്രമം നടക്കുമ്പോൾ എസ്.ബി.ഐയുടെ കൺട്രോൾ റൂമിൽ സിഗ്നൽ ലഭിച്ചതോടെ വിവരം പൊലീസിലും അറിയിക്കുകയായിരുന്നു. വള്ളികുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ മോഷ്ടാവിന് കഴിഞ്ഞിരുന്നില്ല. വള്ളികുന്നം സ്റ്റേഷൻ ചാർജുള്ള കുറത്തികാട് സി.ഐ മോഹിത്തിന്റെ നേതൃത്വത്തിൽ മോഷ്ടാവിനായി തിരച്ചിൽ ആരംഭിച്ചു. സമീപങ്ങളിലെ വീടുകളിലെയടക്കം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ സംബന്ധിച്ച സൂചനകൾ ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.