അറസ്റ്റിലായ പ്രതികൾ

വയനാട്ടിലെ ഹോംസ്റ്റേയിൽ സൂക്ഷിച്ച എം.ഡി.എം.എ പിടിച്ചെടുത്തു; നാലു പേർ അറസ്റ്റിൽ

വൈത്തിരി: വയനാട് പഴയ വൈത്തിരിയിൽ അനധികൃതമായി പ്രവർത്തിച്ചു വരുന്ന ഹോംസ്റ്റേയിൽ നടത്തിയ റെയ്ഡിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. വിൽപനക്കായി സൂക്ഷിച്ചുവെച്ച 40,000 രൂപയോളം വില വരുന്ന 2.14 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്.

സംഭവത്തിൽ വയനാട് വൈത്തിരി സ്വദേശികളായ പ്രജോഷ് വർഗീസ്, ഷെഫീഖ് സി.കെ, ജംഷീർ ആർ.കെ, കോഴിക്കോട് സ്വദേശി റഷീദ് സി.പി എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിന്‍റെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. കൽപ്പറ്റ ഡിവൈ.എസ്.പി സുനിൽ എം.ഡി, വൈത്തിരി പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ രാം കുമാറും പൊലീസ് പാർട്ടിയുമാണ് റെയ്ഡിൽ പങ്കെടുത്തത്.

Tags:    
News Summary - MDMA kept at home stay in Wayanad seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.