കോട്ടയം: എം.ജി സർവകലാശാല കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ പരാതിയിൽ കേസെടുത്തു. ഗാന്ധി നഗർ പൊലീസിൽ നൽകിയ രണ്ട് പരാതികളിലാണ് എ.ഐ.എസ്.എഫ് നേതാക്കൾക്കെതിരെ േകസ് രജിസ്റ്റർ ചെയ്തത്. ജാതി പേര് വിളിച്ച് ഒരു പ്രവർത്തകനെ അധിക്ഷേപിച്ചെന്നും വനിതാ പ്രവർത്തകക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു.
എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷ രാജുവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് ആർഷോ, ജില്ല സെക്രട്ടറി സി.എ. അമൽ, പ്രജിത്ത് കെ. ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ േപഴ്സനൽ സ്റ്റാഫ് കെ.എം അരുൺ, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.
അക്രമത്തിനിരയായ നിമിഷ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം.ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ശാരീരികമായി മർദിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി കോട്ടയം എസ്.പിക്ക് നല്കിയ പരാതിയിൽ പറയുന്നു. സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ കോട്ടയം ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷ രാജു ഉൾപ്പെടെ എ.ഐ.എസ്.എഫ് പ്രവർത്തകർ കാമ്പസിൽ ആക്രമിക്കപ്പെട്ടത്. ഒരു പ്രകോപനവുമില്ലാതെ 50 പേർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് എസ്.എഫ്.ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ഇവർ പറയുന്നു.
"എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും" എന്ന് അലറുകയും "മാറെടി പെലച്ചി" എന്ന് ആക്രോശിച്ചു കൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ് പരാതി. എ.െഎ.എസ്.എഫ് പ്രവർത്തകൻ സഹദിനെ എസ്.എഫ്.ഐക്കാർ ആക്രമിക്കുന്നതു കണ്ട് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്നും ബലം പ്രയോഗിച്ച് ശരീരത്തിൽ നിന്നുള്ള പിടിത്തം വിടുവിക്കുകയായിരുെന്നന്നും പരാതിയിൽ പറയുന്നു.
ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തത്. ജീവൻ പോലും അപകടത്തിലാണെന്നും സംരക്ഷണം ഉറപ്പ് വരുത്തണെമന്നും നിമിഷ രാജു പൊലീസിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.