പത്തനംതിട്ട: ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതിഭവനം വീട്ടിൽ വിജയനാണ് (53) കൊടുമൺ പൊലീസിെൻറ പിടിയിലായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിന് വിവരം കൈമാറിയതിെൻറ അടിസ്ഥാനത്തിൽ, സി.പി.ഒ സിന്ധു എം. കേശവൻ, കുട്ടിയെ പാർപ്പിച്ചുവന്ന വയലത്തല ചിൽഡ്രൻസ് ഹോമിലെത്തി കൗൺസലറുടെ സാന്നിധ്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി.
ഇൻസ്പെക്ടർ പ്രവീണിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐമാരായ അശോക് കുമാർ, അനിൽകുമാർ, എ.എസ്.ഐ മണിക്കുട്ടൻ പിള്ള, എസ്.സി.പി.ഒ അൻസർ, സി.പി.ഒമാരായ എസ്.പി. അജിത്, സുരേഷ്, നഹാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.