ബിർഭും: പശ്ചിമ ബംഗാളിൽ ബിർഭും ജില്ലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് കണ്ടെത്തി. ശാന്തിനികേതനിലെ മോൾഡംഗ ഗ്രാമത്തിലെ തളിപ്പാറ മേഖലയിലാണ് സംഭവം. കാണാതായി രണ്ടു ദിവസത്തിന് ശേഷമാണ് അഞ്ച് വയസുളള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ചയാണ് കടയിലേക്ക് പോയ ശുഭം ഠാക്കൂറിനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയൽവാസിയുടെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രകോപിതരായ നാട്ടുക്കാർ മൃതദേഹം കണ്ടെത്തിയ വീട് കത്തിച്ചു.
കുട്ടിയുടെ ബന്ധുക്കളും അയൽവാസിയും തമ്മിൽ തർക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അയൽവാസിയായ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.