രേ​ഷ്മ​

മൊബൈൽ ബാർ: സ്ത്രീ അറസ്റ്റിൽ

കൊച്ചി: മദ്യ നിരോധിത ദിവസങ്ങളിൽ മദ്യം പെഗ് ആയി ഗ്ലാസില്‍ ഒഴിച്ച് കച്ചവടം നടത്തിയ സ്ത്രീ പിടിയിൽ. തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങര വയലില്‍ വീട്ടിൽ രേഷ്മയെയാണ്‌ (പാഞ്ചാലി -37) സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.

ഡ്രൈ ഡേയായ സെപ്റ്റംബര്‍ ഒന്നിന്‌ എറണാകുളം മാര്‍ക്കറ്റ് കനാല്‍ റോഡില്‍ മദ്യക്കുപ്പികളും ഗ്ലാസും പെഗ് മെഷര്‍മെന്റ് ഗ്ലാസും ബാഗില്‍വെച്ച് ആവശ്യക്കാര്‍ക്ക് ഒഴിച്ചുകൊടുത്ത്‌ രേഷ്മ കച്ചവടം നടത്തിവരുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ പ്രിന്‍സിപ്പല്‍ എസ്‌.ഐ കെ.പി. അഖില്‍, എ.എസ്‌.ഐ സിന്ധു, സിവില്‍ പൊലീസ് ഓഫിസര്‍ ബേസില്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

Tags:    
News Summary - Mobile Bar Woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.