കല്ലടിക്കോട്: തച്ചമ്പാറ ടൗണിൽ ഫോൺ കട കുത്തിത്തുറന്ന് ആറ് സ്മാർട്ട് ഫോണുകൾ കവർന്ന കേസിൽ യുവാവ് പിടിയിലായി. കാരാകുർശ്ശി സ്വദേശി കണക്കുംപുള്ളി മുഹമ്മദ് ഹസ്സൻ ഹുസൈൻ സഞ്ചാരിയാണ് (22) പിടിയിലായത്. കുമരംപുത്തൂരിൽ മൊബൈൽ ഫോൺ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. തച്ചമ്പാറ മുഹമ്മദ് നിസാറിന്‍റെ ഉടമസ്ഥതയിലുള്ള 'മൊബൈൽ സോൺ' കടയുടെ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്.
തിങ്കളാഴ്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കളവ് ശ്രദ്ധയിൽപെട്ടത്. ഉടനെ പൊലീസിൽ പരാതിപ്പെട്ടു. കാഞ്ഞിരപ്പുഴ മൊബൈൽ ഫോൺ ഡീലേഴ്സ് അസോസിയേഷന്‍റെ ഇടപെടൽ പ്രതിയെ പിടികൂടാൻ സഹായകമായി. ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, സി.ഐ ടി. ശശികുമാർ, എസ്.ഐ കെ.പി. അബ്ദുൽ സത്താർ, സി.പി.ഒമാരായ വിമൽ കുമാർ, കൃഷ്ണദാസ്, സൈനുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.