സാ​ജ​ൻ

മൊ​ബൈ​ൽ മോ​ഷ​ണം: യു​വാ​വ് ​പി​ടി​യി​ൽ

കൊ​ല്ലം: മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യി. പ​ള്ളി​ത്തോ​ട്ടം ക​ല്ലേ​ലി​വ​യ​ലി​ൽ പു​ര​യി​ടം സാ​ജ​നാ​ണ് (21) പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ള്ളി​ത്തോ​ട്ടം കൈ​ക്കു​ള​ങ്ങ​ര ജ്യോ​തി​സ്സ്​​ ന​ഗ​ർ 101ൽ ​ജോ​സി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​താ​യി കാ​ണി​ച്ച് ജോ​സ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ള്ളി​ത്തോ​ട്ടം ഇ​ൻ​സ്​​പെ​ക്ട​ർ ഫ​യാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന ഫോ​ണു​ക​ൾ വി​ൽ​പ​ന ന​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും മ​റ്റ് ആ​ഡം​ബ​ര ജീ​വി​ത​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Mobile theft man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.