മൊബൈൽ മോഷണം: നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

പാലാ: ഓട്ടോയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ നേപ്പാൾ സ്വദേശികളായ നാലുപേർ പിടിയിൽ. നീരജ് ടിമാൽസിന (22), കമലേഷ് ഖഡ്ക (20), സമീർ സന്തോഷ് (18), റോബിൻസൺ ഗണേഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം പാലാ സ്വദേശിയായ മാർട്ടിൻ തോമസിന്‍റെ ഓട്ടോയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, സി.പി.ഒമാരായ ശ്യാംലാൽ, മഹേഷ്, സി.എം. അരുൺ, രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Mobile theft: Nepali nationals arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.