ആ​ർ. മു​രു​കേ​ശ്, അം​ബി​ക ച​ന്ദ്ര​ശേ​ഖ​ർ,

രാ​ജി ര​മേ​ഷ്

മൊബൈൽ ഫോൺ വഴി വയോധികയുടെ അക്കൗണ്ടിലെ പണം തട്ടി; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

പൊ​ൻ​കു​ന്നം: ബ​ന്ധു​വാ​യ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് മൊ​ബൈ​ൽ ഫോ​ൺ വ​ഴി ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണം ത​ട്ടി​യ കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.ത​മി​ഴ്നാ​ട് കാ​ഞ്ചീ​പു​രം സ്വ​ദേ​ശി​ക​ളാ​യ ആ​ർ. മു​രു​കേ​ശ് (21), അം​ബി​ക ച​ന്ദ്ര​ശേ​ഖ​ർ (40), രാ​ജി ര​മേ​ഷ് (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ മൂ​വ​രും ഇ​വ​രു​ടെ ബ​ന്ധു​വാ​യ ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. വ​യോ​ധി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കൈ​ക്ക​ലാ​ക്കി അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 1.4 ല​ക്ഷം രൂ​പ ഇ​വ​രു​ടെ ത​മി​ഴ്​​നാ​ട്ടി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ട്രാ​ൻ​സ്ഫ​ർ ചെ​യ്തു.

വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 36,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷം വ​യോ​ധി​ക ബാ​ങ്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ പ​ണം കാ​ഞ്ചീ​പു​ര​ത്തു​ള്ള ബാ​ങ്കി​ലെ പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മൂ​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ ടി. ​ദി​ലീ​ഷ്, എ​സ്.​ഐ മാ​രാ​യ ഹ​രി​ഹ​ര​കു​മാ​ർ നാ​യ​ർ, എം.​ജി. ബി​ജു, കെ.​ജി. മ​നോ​ജ്, എ.​എ​സ്.​ഐ ഷീ​ന മാ​ത്യു, സി.​പി.​ഒ കി​ര​ൺ എ​സ്. ക​ർ​ത്ത എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Money scam, Natives of Tamil Nadu arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.