പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ

പത്തനംതിട്ട: 16 വയസ്സുള്ള പെൺകുട്ടിയെ ഒന്നര വർഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാറാണ് (26) പിടിയിലായത്. പെൺകുട്ടിയുടെ പിതാവ് കുറെകാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്.

വാടകവീട്ടിൽ കഴിഞ്ഞുവരവെ, അമ്മയുടെ കാമുകനായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്.

പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവി‍െൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

Tags:    
News Summary - Mother's boyfriend arrested for molesting girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.