മുംബൈ: ബലാത്സംഗത്തിനിരയായ യുവതി ഫ്ലാറ്റിലെ നാലാം നിലയിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ 28കാരനായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവണ്ടി സ്വദേശി ബിദി കസിം സയ്യിദാണ് അറസ്റ്റിലായത്. ജൂലൈ 29നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി തന്‍റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിനൽകി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ആശുപത്രിയിൽ കഴിയവെ പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് പൊലീസ് ബിദി കസിം സയ്യിദിനെതിരെ കേസെടുക്കുകയായിരുന്നു.
യുവതിയും പ്രതിയും സുഹൃത്തുക്കളായിരുന്നു. ജൂലൈ 27ന് പ്രതി യുവതിയെ ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. ഗോവണ്ടിയിലെ ഹുക്ക പാർലറിൽ പോയ ശേഷം ഇവർ ഭക്ഷണം കഴിക്കാൻ പോയി. എന്നാൽ, പ്രതി പെൺകുട്ടിയുടെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി. ഭക്ഷണം കഴിച്ചയുടൻ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുമായി ഇയാൾ വാഷിയിലെ ലോഡ്ജിലേക്ക് പോവുകയായിരുന്നു. തുടർന്ന് അവിടെ വെച്ച് ബലാത്സംഘം ചെയ്യുകയും ശേഷം അർധ ബോധാവസ്ഥയിലുള്ള പെൺകുട്ടിയെ വീട്ടിൽ ഇറക്കി വിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വഡാലയിലെ ഭക്തി പാർക്കിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷനിയമത്തിലെ 376, 376(2), 328 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.