മുംബൈ: 13-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപണത്തെ തുടർന്ന്, സബർബൻ മുംബൈയിലെ സംഗീത അധ്യാപകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
26 കാരനായ പ്രതി ഏഴാം ക്ലാസ് വിദ്യാർഥിയുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ചാറ്റുചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, വിദ്യാർഥിനി എതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിവരം രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് പുറത്തറിയുന്നത്, രക്ഷിതാക്കൾ പരാതിയുമായി ചാർകോപ്പ് പൊലീസിനെ സമീപിച്ചു. പോക്സോ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.