കാഞ്ഞിരപ്പുഴ (പാലക്കാട്): മുണ്ടക്കുന്ന് ഹോളി ഫാമിലി കോൺവെന്‍റ് യു.പി സ്കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി. പ്രതിമ തകർക്കുകയും വിശുദ്ധ ചിത്രങ്ങളും ചെടിച്ചട്ടികളും നശിപ്പിക്കുകയും ചെയ്തു. പ്രതിമകളുടെ കൈ നശിപ്പിക്കുകയും കുരിശുമാല പൊട്ടിച്ചിടുകയും ചെയ്തു. വിശുദ്ധ മറിയം ത്രേസ്യയുടെ ചിത്രം നശിപ്പിച്ച്, സ്കൂളിന് പിറകിൽ ഉപേക്ഷിച്ചു.
മറിയം ത്രേസ്യയുടെ പ്രതിമക്കു മുന്നിൽ പ്രാർഥിക്കുന്ന കുട്ടിയുടെ പ്രതിമയുടെ കൈയും തകർത്തു. വിദ്യാർഥികളുടെ ഹെൽപ് ഡെസ്ക് പരാതിപ്പെട്ടി നശിപ്പിച്ചു. ഇടവഴിയിൽ മലമൂത്ര വിസർജനം നടത്തി. മലം ചുമരിലും വാതിലിലും തേച്ച നിലയിൽ കാണപ്പെട്ടു. കൊടിമരത്തിന്‍റെ ചരടും പൊട്ടിച്ചു.
ചൊവ്വാഴ്ച രാവിലെ 8.45ന് സ്കൂൾ തുറക്കാനെത്തിയ ഓഫിസ് അസിസ്റ്റൻറാണ് സംഭവം ആദ്യം കണ്ടത്. വൈദ്യുതി മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് തലേന്ന് അധികൃതർ ഗേറ്റ് അടച്ച് പോയത്. എന്നാൽ, പുറത്തെ സ്വിച്ചുകൾ ഓണാക്കിയ നിലയിലായിരുന്നു. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.