വൈപ്പിൻ: ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാമൻ അറസ്റ്റിൽ. വളപ്പ് ഈങ്ങവളപ്പിൽ വീട്ടിൽ അമലിനെയാണ് (27) ഞാറക്കൽ പൊലീസ് വെള്ളിയാഴ്ച പിടികൂടിയത്.
രണ്ടംഗ സംഘത്തിൽ മാലിപ്പുറം വളപ്പ് മാങ്ങാരപ്പറമ്പിൽ അബ്ദുൽ സമദിനെ (26) വ്യാഴാഴ്ച പിടികൂടിയിരുന്നു.
എളങ്കുന്നപ്പുഴ ഈേരത്തറ വീട്ടിൽ രാജഗോപാലാണ് (62) ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട രാജഗോപാൽ മദ്യപിച്ചെത്തി സ്ഥിരമായി യുവാക്കളെ അസഭ്യം പറഞ്ഞിരുന്നു. അതിെൻറ വൈരാഗ്യത്തിൽ രാത്രി യുവാക്കൾ വീടുകയറി രാജഗോപാലനെ മർദിക്കുകയായിരുന്നു. സംഭവ സമയം യുവാക്കളും മദ്യലഹരിയിലായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോകും വഴി മരിച്ചു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, ആലുവ ഡിവൈ.എസ്.പി ശിവൻകുട്ടി, എന്നിവരുടെ നേതൃത്വത്തിൽ ഞാറക്കൽ സി. ഐ രാജൻ കെ രാജൻ, വടക്കേക്കര സി. ഐ, എം.കെ. മുരളി, ഞാറക്കൽ
എസ് ഐ എ.കെ. സുധീർ, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. സമദിനെ മാലിപ്പുറത്ത് ഒളി സങ്കേതത്തിൽനിന്നും, അമലിനെ കോഴിക്കോടു നിന്നുമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.