പാലാ: കടംകൊടുത്ത നൂറുരൂപ തിരികെ ചോദിച്ചതിെൻറ വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. ആലുവ ചൂർണിക്കര മാടാനിയിൽ ജോബിയാണ് (47) പിടിയിലായത്. പത്തനാപുരം പാതിരിക്കൽ നെടുമ്പ്രം പുതുകുന്നേൽ ഷഫീക്കിനെയാണ് (ഷിബു- 44) കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പാലാ അഡാർട്ട് റോഡിലെ തോംസൺ ലോഡ്ജിലെ താമസക്കാരാണ് ഇരുവരും. ബുധനാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. പാലാ മുരിക്കുംപുഴയിൽ ബൈക്ക് മെക്കാനിക്കായ ഷഫീക്ക് അടുത്ത മുറിയിലെ താമസക്കാരനായ ജോബിക്ക് നൂറുരൂപ കടംകൊടുത്തിരുന്നു. ഇത് തിരികെ ചോദിക്കാനായി ജോബിയുടെ മുറിയിലെത്തി. ഈ സമയം മദ്യലഹരിയിലായിരുന്ന ജോബി പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന കത്തികൊണ്ട് വെട്ടുകയും കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി 12ഓളം മുറിവുണ്ട്.
അടുത്ത മുറിയിലെ താമസക്കാരാണ് പരിക്കേറ്റുകിടന്ന ഷഫീക്കിനെ പാലാ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.