കൊലപാതക ശ്രമം; മൂന്നുപേർ അറസ്റ്റിൽ

പാലാ: ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പാലാ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ തങ്കച്ചനെന്ന ആന്‍റണി (65), ഇയാളുടെ മകൻ തോമ എന്ന ബൈജു ആന്‍റണി (36) ഇവരുടെ ബന്ധുവായ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്‍റണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ രാത്രിയോടുകൂടി ഭരണങ്ങാനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതുകണ്ട് ചോദ്യം ചെയ്ത അയൽവാസിയെയും, ഭാര്യയെയും മകനെയും ഇവർ കമ്പിവടി കൊണ്ട് ആക്രമിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം മൂവരും ഒളിവിൽ പോയിരുന്നു. എസ്.ഐ അഭിലാഷ്, രാജേഷ്, സി.പി.ഒ മാരായ രഞ്ജിത്ത്, മഹേഷ്,സുരേഷ് ബാബു, രഞ്ജു, അജു, അരുൺ, സാലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - murder Attempt; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.