മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിച്ച കൊലക്കേസ് പ്രതി വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ടു

അടിമാലി: പൊലീസ് സംരക്ഷണയിൽ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിച്ച കൊലപാതക കേസ് പ്രതി ഓടി രക്ഷപെട്ടു. രാജാക്കാട് പൊൻമുടി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപെട്ടത്. 2015 കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജോമോൻ കഴിഞ്ഞ ദിവസം പരോളിന് അനുമതി തേടി. എന്നാൽ കോടതി പരോൾ അനുമതി നിഷേധിച്ചു. പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷ പരിഗണിച്ച കോടതി പൊലീസ് സംരക്ഷണയിൽ രണ്ട് ദിവസത്തെ താൽക്കാലിക പരോൾ അനുവദിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിലെ രണ്ട് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ ബുധനാഴ്ച വൈകീട്ട് ജോമോനെ പൊൻമുടിയിലെ വീട്ടിലെത്തിച്ചു. വിലങ്ങഴിച്ച ശേഷം പ്രതി പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു. തുടർന്ന് മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പൊൻമുടിയിലെ ഇയാളുടെ വീടിന് സമീപവും വന മേഖലയിലും രാത്രിയിലും പരിശോധന നടത്തി. പൊൻമുടി ജലാശയത്തിന്റെ ഇരു കരകളിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. 

Tags:    
News Summary - murder case culprit escaped from police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.