1. മൈ​ല​പ്ര​യി​ല്‍ വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ക​ട​യി​ൽ ജി​ല്ല പോ​ലി​സ് മേ​ധാ​വി വി. ​അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 2. കൊല്ലപ്പെട്ട ജോ​ർ​ജ്​ ഉ​ണ്ണൂ​ണ്ണി​

മൈ​ല​പ്ര​യി​ലെ വ്യാ​പാ​രി​യുടെ കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ്; കൊന്നത് കഴുത്ത് ഞെരിച്ച്

മൈ​ല​പ്ര​യി​ല്‍ വ്യാ​പാ​രി​യുടെ കൊലപാതകം നടന്നത് മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ് കണ്ടെത്തി. കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പൊലീസ് പറയുന്നു. കഴുത്ത് ഞെരിക്കാൻ ​ഉപയോഗിച്ച കൈലിയും മുണ്ടുകളും ഷർട്ടുകളും കണ്ടെടുത്തു. ഒമ്പത് പവന്റെ മാലയും പണവും നഷ്ടമായി.

മൈ​ല​പ്ര പോ​സ്റ്റ്​ ഓ​ഫി​സ്​ പ​ടി​ക്ക​ൽ വ്യാ​പാ​രി​യെ സ്വ​ന്തം ക​ട​ക്കു​ള്ളി​ലാണ് കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ​ക​ണ്ടെ​ത്തിയത്. ​സ്​​റ്റേ​ഷ​ന​റി​ക്ക​ട ന​ട​ത്തി​യി​രു​ന്ന പു​തു​വേ​ലി​ൽ ജോ​ർ​ജ്​ ഉ​ണ്ണൂ​ണ്ണി​യാ​ണ്​ (73) മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ​വ​രാ​ണ്​ ​ക​ട​യു​ടെ ഉ​ള്ളി​ലെ മു​റി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

മൈ​ല​പ്ര പോ​സ്റ്റ്​ ഓ​ഫി​സി​നോ​ട്​ ചേ​ർ​ന്ന ര​ണ്ടു​മു​റി ക​ട​യി​ൽ കൈ​കാ​ലു​ക​ൾ പ്ലാ​സ്റ്റി​ക്​ ക​യ​ർ ഉ​പ​യോ​ഗി​ച്ച്​ വ​രി​ഞ്ഞു​മു​റു​ക്കി കെ​ട്ടി വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ട​യി​ലെ സി.​സി ടി.​വി കാ​മ​റ​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ​ഡി​സ്ക്​ ഭാ​ഗ​വും എ​ടു​ത്തു​കൊ​ണ്ടു​പോ​യി. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ വ​ന്ന​യാ​ൾ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ത്ത​തി​നാ​ൽ ഉ​ള്ളി​ലേ​ക്ക്​ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ സ​മീ​പ​ത്തു​ള്ള​വ​രെ കൂ​ട്ടി പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയായിരുന്നു. 

ജോർജിനെ വ്യക്തമായി അറിയാവുന്ന ആളായിരിക്കാം കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനു പിന്നിൽ വലിയ ആസൂത്രണം ഉണ്ടെന്നാണു പൊലീസ് കരുതുന്നത്. ഉച്ചക്കുശേഷം വെയി​ലേൽക്കാതിരിക്കാൻ കടയുടെ മുൻഭാഗം പച്ച കർട്ടൻ ഉപയോഗിച്ചു മറച്ചശേഷം ജോർജ് കടയിൽ കിടന്നുറങ്ങാറുണ്ട്. 

വ്യാപാരിയുടെ കൊലപാതകത്തിൽ ഏറെ ദുരൂഹതയുള്ള സാഹചര്യത്തിൽ ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചിരുന്നു. പത്തനംതിട്ട എസ്.പി വി. അജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. രണ്ട് ഡി.വൈ.എസ്.പി മാർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയത്. 

Tags:    
News Summary - Murder of a businessman: During a robbery attempt, police said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.