മുട്ടമ്പലം ശാന്തിഭവൻ കൊലക്കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

കോട്ടയം: മുട്ടമ്പലം ശാന്തിഭവനിലെ അന്തേവാസിയെ കമ്പിവടിക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി റോക്കി (ജോസ്) കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കോട്ടയം അഡീഷfൽ സെഷന്‍സ് കോടതി (രണ്ട്-സ്പെഷൽ) ജഡ്ജി ജെ. നാസറാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

2014 മേയ് ഏഴിന് മുട്ടമ്പലം ശാന്തിഭവനിലെ ഇടനാഴിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. പ്രതി ടേപ് റൊക്കോഡറിൽ ഉച്ചത്തിൽ പാട്ട് വെച്ചതിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അന്തേവാസിയെ മർദിക്കുകയും തുടർന്ന് ഗുരുതര പരിക്കേറ്റ ഇയാൾ അന്നുതന്നെ മെഡിക്കൽ കോളജിൽവെച്ച് മരിക്കുകയുമായിരുന്നു.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഈസ്റ്റ് സി.ഐയായിരുന്ന വി. റോയ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. തങ്കച്ചൻ ഹാജരായി. 

Tags:    
News Summary - Muttambalam Shantibhavan murder case: Court finds the accused guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.