കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

പെരുമ്പാവൂര്‍: കഞ്ചാവുമായി അന്തര്‍ സംസ്ഥാനക്കാരന്‍ പിടിയിലായി. ഒഡിഷ സ്വദേശി കുഞ്ചബന്‍ ഡിഗലാണ് (25) പിടിയിലായത്. 3.150 കിലോ കഞ്ചാവ് ഇയാളില്‍നിന്ന് കണ്ടെടുത്തു. കിലോക്ക് 25,000 രൂപ നിരക്കില്‍ വില്‍പനക്കായി കൊണ്ടുവന്ന് സുഹൃത്തിന് കൈമാറാന്‍ കാത്തുനില്‍ക്കുകയായിരുന്ന പ്രതിയെ എക്‌സൈസ് റേഞ്ച് സംഘം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് പിടികൂടുകയായിരുന്നു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ വി.എസ്. ഷൈജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.എല്‍. ജിമ്മി, ടി.എന്‍. ശ്രീരാജ്, ടി.കെ. അനൂപ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - native of Odisha arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.