തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിക്ക് വിവിധ വകുപ്പുകളിലായി 81 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. 2020ൽ കഞ്ഞിക്കുഴി പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പൈനാവ് സ്‌പെഷല്‍ കോടതിയുടേതാണ് ഉത്തരവ്.
എട്ടു വയസ്സ് മുതല്‍ കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചു വരുന്നതായും ആൾത്താമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും പരിശോധനയില്‍ കണ്ടെത്തി. ശിക്ഷ ഒരുമിച്ചായതിനാൽ 30 വര്‍ഷം തടവുശിക്ഷ അനുഭവിച്ചാൽ മതിയാകും.
ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്.എസ്. സനീഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.