കാഞ്ഞങ്ങാട്: നവവധുവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പെരിയാട്ടടുക്കത്തെ ഫാത്തിമയുടെ (19) പരാതിയിൽ ഭർത്താവ് ചിത്താരിയിലെ ശിഹാബുദ്ദീൻ, ബന്ധുക്കളായ കിബ്ത്തിയ, അബ്ദുല്ല, സാജിദ് എന്നിവർക്കെതിരെയാണ് കേസ്.
2022 ജനുവരി ഒന്നിനായിരുന്നു വിവാഹം. കൂടുതൽ സ്വർണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.