എ.ടി.എം തട്ടിപ്പുമായി കറങ്ങിയ ഉത്തരേന്ത്യൻ സംഘം​ പിടിയിൽ

കൊ​ല്ലം: എ.​ടി.​എ​മ്മു​ക​ളി​ലെ സു​ര​ക്ഷാ വീ​ഴ്ച മു​ത​ലെ​ടു​ത്ത് പ​ണം ത​ട്ടു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​ത്തെ കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം സി​റ്റി സ്​​പെ​ഷ​ൽ സ്​​ക്വാ​ഡു​ക​ളും കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ്​ കാ​ൺ​പൂ​ർ ഗ​ദം​പൂ​ർ പു​ര​ൽ​ഹ​ർ സ്വ​ദേ​ശി ദേ​വേ​ന്ദ്ര സി​ങ് (24), കാ​ൺ​പൂ​ർ ന​ഗ​ർ ക​ല്യാ​ൺ​പൂ​ർ പ​ങ്കി റോ​ഡ് 49 സി​യി​ൽ വി​കാ​സ്​ സി​ങ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം ക​ട​പ്പാ​ക്ക​ട, ശ​ങ്കേ​ഴ്സ്​ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന് ത​ട്ടി​യ 61,860 രൂ​പ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ എ.​ടി.​എ​മ്മു​ക​ളി​ൽ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും പ​ണ​ത്തി​ലെ ഒ​രു​ഭാ​ഗം തി​രി​കെ എ.​ടി.​എ​മ്മു​ക​ളി​ലൂ​ടെ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച​താ​യും പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ര​ണ്ട് എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന് ഇ​വ​ർ 1.4 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ചു.

പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​സ​ര​ത്തു​ള്ള എ.​ടി.​എ​മ്മു​ക​ളി​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ എ.​ടി.​എ​മ്മു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സ്​​ക്വാ​ഡ് നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ കൊ​ല്ല​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം സി​റ്റി പ​രി​ധി​യി​ലെ എ.​ടി.​എ​മ്മു​ക​ൾ പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നി​ട​യി​ൽ മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ത്യേ​ക രീ​തി​യി​ൽ അ​ൽ​പ​നേ​ര​ത്തേ​ക്ക് ത​ക​രാ​റി​ലാ​ക്കി പ​ണം ക​വ​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വ​ലി​യ സം​ഖ്യ​ക​ൾ ന​ഷ്​​ട​പ്പെ​ടാ​തി​രു​ന്ന​തി​നാ​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ ഗൗ​ര​വം കാ​ട്ടാ​തി​രു​ന്ന​താ​ണ് ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണം. ഒ​രു സ്ഥ​ല​ത്തും കൂ​ടു​ത​ൽ ദി​വ​സം ത​ങ്ങാ​തെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ പൊ​ലീ​സി​ന്‍റെ കൈ​യി​ൽ അ​ക​പ്പെ​ട്ടി​ല്ല. കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​​ലാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - North Indian gang nabbed for ATM scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.