ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവുവേട്ട. വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച 12.5 കിലോ കഞ്ചാവ് കഞ്ചാവ് എക്സൈസ് പിടികൂടി.ശനിയാഴ്ച രാത്രി എട്ടോടെ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ട്രാവൽ ബാഗിൽ കഞ്ചാവുമായെത്തിയ ചങ്ങനാശ്ശേരി മംഗലാവ്പറമ്പിൽ ഷെറോൺ നജീബിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. വാറന്റ് കേസിൽ പ്രതിയായ ഷാരോണിനെ തിരിച്ചറിഞ്ഞ ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്യുകയുമായിരുന്നു.
ആന്ധ്രപ്രദേശിൽനിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആന്ധ്ര സ്വദേശികളാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്നും ഇവിടെനിന്ന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ എത്തിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായതെന്നും എക്സൈസ് സംഘം പറഞ്ഞു
പരിശോധനക്ക് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. സുരേഷ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ സന്തോഷ്, പ്രിവന്റിവ് ഓഫിസർ ആന്റണി മാത്യു സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ് കെ. നാണു, എ.ജി. പ്രവീൺ കുമാർ, ഷഫീഖ് വനിത സിവിൽ എക്സൈസ് ഓഫിസർ നിത്യ മുരളി, പ്രിയ, ഡ്രൈവർ മനീഷ് എന്നിവർ നേതൃത്വം നൽകി. ഷെറോൺ നജീബ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയാണെന്നും എക്സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.