മനാമ: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ പ്രചരിപ്പിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. 24 ഉം 27 ഉം വയസ്സുള്ള രണ്ടു പേരെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന്റെ ആൻറി സൈബർ ക്രൈം ഡയറക്ടറേറ്റാണ് കസ്റ്റഡിയിലെടുത്തത്.
സമാധാനത്തിനും സാമൂഹിക സ്ഥിരതക്കും വിരുദ്ധമായ വിധത്തിൽ വിഭാഗീയത വളർത്തുന്ന പോസ്റ്റുകളാണ് ഒരു വിഭാഗത്തിനെതിരെ ഇവർ സമൂഹ മാധ്യമങ്ങളിലുടെ പങ്കുവെച്ചത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.