കുപ്രസിദ്ധ ഗുണ്ടയെ കാപ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി നാലാം തവണയും പിടികൂടി

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽപെട്ട ഗുണ്ടയെ കാപ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി നാലാം തവണയും പിടികൂടി. ആറ്റിപ്ര തൃപ്പാദപുരം ലളിതാ ഭവനിൽ പശ അനീഷ് എന്ന അനീഷിനെയാണ് (36) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകളിൽ പ്രതിയായി അനീഷ് മുമ്പ് മൂന്ന് തവണ കാപ നിയമപ്രകാരം പിടിക്കപ്പെട്ട് ഒന്നേമുക്കാൽ വർഷത്തോളം കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. മൂന്നാം തവണ കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ കൂട്ടാളികളുമായി ചേർന്ന് കഴക്കൂട്ടം സെന്റ് ആൻഡ്രൂസ് ഭാഗത്തുവെച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ്, സിറ്റി പൊലീസ് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി വീണ്ടും കാപ നിയമപ്രകാരം നടപടികൾ ആരംഭിച്ചത്.

പുത്തൻതോപ്പ് സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ഗുണ്ടാപ്പിരിവ് നൽകാത്തതിനാൽ കടയിൽ കയറി മൂന്നുപേരെ വെട്ടിപ്പരിക്കേൽപിച്ച കേസ്, പൗണ്ടുകടവ് സ്വദേശിയെ വെട്ടിപ്പരിക്കേൽപിച്ച കേസുൾപ്പെടെ കഴക്കൂട്ടം, കഠിനംകുളം പൊലീസ് സ്റ്റേഷനുകളിൽ പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.

Tags:    
News Summary - Notorious goonda arrested under Kappa law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.