ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാപ്രദര്‍ശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കാഞ്ഞങ്ങാട്: നഗരത്തിലെ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്‍റെ നഗ്‌നതാപ്രദര്‍ശനം. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. അധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍നിന്നാണ് അശ്ലീല പ്രദര്‍ശനമുണ്ടായത്. മുഖം മറച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അധ്യാപിക കുട്ടികളോട് ക്ലാസില്‍നിന്ന് എക്‌സിറ്റ് ആകാന്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന്​ സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ഥി ക്ലാസില്‍ പഠിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ​ മന്ത്രി ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Nudity during online class; Minister orders probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.