പത്തനംതിട്ട: പട്ടാപ്പകൽ വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ രണ്ടുപേരിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരാണ് ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയത്. ഇതിൽ ഒരാളെ തിരിച്ചറിയാനായിട്ടില്ല. കൊടുമൺ അങ്ങാടിക്കൽ സ്വദേശിയായ നന്ദനൻ (55) ആണ് പിടിയിലായത്. ഇയാളുട അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഹെൽമറ്റും മാസ്കും ധരിച്ച രണ്ടുപേർ ഹോസ്റ്റലിന് മുന്നിൽ സ്ഥിരമായി നഗ്നത പ്രദർശനം നടത്തിയതോടെ വിദ്യാർഥിനികൾ തന്നെ ദൃശ്യം വിഡിയോയിൽ പകർത്തി പൊലീസിന് കൈമാറുകയായിരുന്നു. നന്ദനന്റെ പേരിൽ സ്ത്രീകളെ ശല്യംചെയ്തതിന് മുമ്പും കേസുള്ളതായി പൊലീസ് പറഞ്ഞു. 45വയസ്സ് തോന്നിക്കുന്ന രണ്ടാമത്തെ ആളിനെ പൊലീസ് തിരയുന്നുണ്ട്. വിഡിയോയിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. കൈലി ധരിച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇരുവരും എത്തിയത്. ഹെൽമറ്റും മാസ്കും ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.