ഭുവനേശ്വർ: പ്രണയബന്ധം എതിർത്തതിനെ തുടർന്ന് കാമുകിയുടെ സഹോദരനെ യുവാവ് വെട്ടിക്കൊന്നു. ഒഡിഷയിലെ ജജ്പൂരിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. കലിയാപാനി സ്വദേശിയായ ജിതേന്ദ്ര മഹാപാത്രയാണ് മരിച്ചത്. പ്രതി ശാന്തനു സമാലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജിതേന്ദ്രയുടെ സഹോദരിയുമായി ശാന്തനു പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തു. ബന്ധം തുടരണമെങ്കിൽ 10 ലക്ഷം രൂപ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ഡിവോഴ്സിന് അപേക്ഷിക്കണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
പ്രണയബന്ധം അംഗീകരിക്കാത്തതിൽ പ്രകോപിതനായ ശാന്തനു വാക്കത്തി കൊണ്ട് ജിതേന്ദ്രയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജിതേന്ദ്രയുടെ പിതാവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ രോഷാകുലരായ പ്രദേശവാസികൾ ശാന്തനുവിന്‍റെ ട്രക്കിന് തീയിടുകയും സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.