'ബുള്ളി ഭായ്' ആപ്​: ബംഗളൂരുവിൽ ഒരാൾ പിടിയിൽ

ന്യൂഡൽഹി: മുസ്​ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തില്‍വെച്ച 'ബുള്ളി ഭായ്' ആപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ ബംഗളൂരുവില്‍ പിടിയില്‍. മുംബൈ പൊലീസാണ് 21കാരനായ എന്‍ജിനീയറിങ്​ വിദ്യാര്‍ഥിയെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു.

അതേസമയം, ആപ്പുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ്​ ട്വിറ്റർ, ഗിറ്റ്ഹബ് എന്നിവയിൽ വിശദീകരണം തേടി. 'കുറ്റകരമായ ഉള്ളടക്കങ്ങൾ' തടയാനും നീക്കം ചെയ്യാനും ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ആപ് ഡെവലപ്പറെക്കുറിച്ചും ആദ്യം ട്വീറ്റ് ചെയ്ത അക്കൗണ്ട് ഹാൻഡ്‌ലറെക്കുറിച്ചുള്ള വിവരങ്ങളും ട്വിറ്ററിൽ നിന്ന് തേടിയിട്ടുണ്ട്.


Tags:    
News Summary - one arrrest in bulli bai case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.