വൈപ്പിൻ: കവര്‍ച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചേന്ദമംഗലം കൂട്ടുകാട് ചെറുപുഷ്പം പള്ളിക്ക് സമീപം പഴമഠത്തില്‍ വീട്ടില്‍ ജിദാദിനെയാണ് (48) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നവംബറില്‍ എറണാകുളം മറൈന്‍ ഡ്രൈവ് ഭാഗത്തനിന്ന് കണ്ണമംഗലം സ്വദേശിയായ ബിജുവിനെ തന്ത്രപൂര്‍വം അയ്യംപിള്ളിയിലുള്ള അഥര്‍വം റിസോര്‍ട്ടില്‍ എത്തിച്ച് കുത്തിപ്പരിക്കേല്പിച്ചശേഷം പണവും ചെക്കുബുക്കുകളും കവര്‍ച്ച ചെയ്തതാണ് സംഭവം.
ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ അബ്ദുൽ വഹാബ്, ഫക്രുദ്ദീന്‍ തങ്ങള്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൽ വഹാബുമായി പരിചയമുണ്ടായിരുന്നയാളാണ് ബിജു. ഫക്രുദ്ദീന്‍ തങ്ങളും മറ്റ് ഏഴുപേരും ചേര്‍ന്ന് ബിജുവിനെ ഭീഷണിപ്പെടുത്തിയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചും 15 ലക്ഷം രൂപയുടെ ചെക്ക് ഫക്രുദ്ദീന്‍ തങ്ങളുടെ പേരില്‍ എഴുതിവാങ്ങുകയായിരുന്നു.
കൃത്യത്തിനുവേണ്ടി ഉപയോഗിച്ച ഡല്‍ഹി രജിസ്ട്രേഷനുള്ള ബെന്‍സ് കാറും, മൊബല് ഫോണുകളും പിടിച്ചെടുത്തു. മറ്റു പ്രതികള്‍ക്കായി ഊര്‍ജിതമായി അന്വേഷണം നടക്കുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എ.എൽ. യേശുദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ വി.കെ. ശശികുമാര്‍, എം. അനീഷ്, എസ്.സി.പി.ഒ പി.എ. ജയദേവന്, സി.പി.ഒമാരായ ശരത്, ടി.ഒ. ജിജു എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.