പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്.ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് തൃശ്ശൂരിൽ നിന്നും പിടിയിലായത്. ഞാങ്ങാട്ടിരി സ്വദേശി അലനെ പട്ടാമ്പിയിൽനിന്ന് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ പരിക്കേറ്റ തൃത്താല എസ്.ഐ ശശികുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 10.30ഓടെ മംഗലം ഭാഗത്തായിരുന്നു സംഭവം. സംശയസാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് പൊലീസ് കാണുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കളോട് വിവരമന്വേഷിച്ചതോടെ പെട്ടെന്ന് കാർ പിന്നിലേക്ക് എടുത്തു. ഈ സമയം ശശികുമാറും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കാർ തടഞ്ഞു. എന്നാൽ, എസ്.ഐയെ ഇടിച്ചുവീഴ്ത്തി കാറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് പ്രതികളുടെ മൊഴിയുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.