ചെന്നൈ: പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദ്ദനത്തിനിടെ നിർബന്ധപൂർവം മൂത്രം കുടിപ്പിച്ച് പീഡനത്തിനിരയായ പ്രതിക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറിന് ശിപാർശ ചെയ്തതായി തമിഴ്നാട് മനുഷ്യാവകാശ കമീഷൻ അംഗം ചിത്തരഞ്ജൻ മോഹൻദാസ് അറിയിച്ചു. 2018 ജനുവരിയിൽ തെങ്കാശി ജില്ലയിലെ ആൾവാർകുറിച്ചി പൊലീസ് സ്റ്റേഷനിലാണ് സെബാസ്റ്റ്യൻ എന്നയാളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
സെബാസ്റ്റ്യന്‍റെ പരാതിയിൻമേൽ അന്നത്തെ കോൺസ്റ്റബിൾ അയ്യപ്പൻ, പൊലീസ് സബ് ഇൻസ്പെക്ടർ ശെൽവരാജ്, സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ (സ്‌പെഷ്യൽ ബ്രാഞ്ച്) എഡ്വിൻ അരുൾരാജ്, ഹെഡ് കോൺസ്റ്റബിൾ പരമശിവൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാല് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എട്ടാഴ്ചക്കകം സെബാസ്റ്റ്യന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് കമീഷൻ ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.