തിരുവല്ല: തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ച പ്രതിയെ ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. നീരേറ്റുപുറം ചക്കുളം മുക്കാട്ടിൽ വീട്ടിൽ ശ്രീലാലാണ് (31) പിടിയിലായത്. പമ്പ് ജീവനക്കാരനായ വേങ്ങൽ സ്വദേശി അഖിൽ രാജിനാണ് (31)കുത്തേറ്റത്.
ഇടിഞ്ഞില്ലം മണലാടി ഫ്യുവൽസിൽ തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. കുപ്പിയിൽ പെട്രോൾ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരനുമായി കലഹിച്ച ശ്രീലാൽ പമ്പിന് പുറത്ത് പോയി വാഹനത്തിൽ കരുതിയിരുന്ന കത്തിയെടുത്തു വന്ന് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടത്വ, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചെങ്ങന്നൂർ സ്റ്റേഷനുകളിലായി ശ്രീലാലിനെതിരെ പത്തോളം ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.