അഞ്ചല്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം. നാലുപേർക്കെതിരെ കേസ്.
അഞ്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർഥികളാണ് സഹപാഠിയെ മർദിച്ച് അവശനാക്കിയത്. പരിക്കേറ്റ വിദ്യാർഥിയെ രക്ഷാകർത്താക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെ സ്കൂൾ കാമ്പസിന് വെളിയിലാണ് സംഭവം. മർദനമേറ്റ കുട്ടി വിവരം വീട്ടിൽ അറിയിച്ചിരുന്നില്ല.
കുട്ടിയിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട രക്ഷാകർത്താക്കൾ വിവരങ്ങൾ തേടിയപ്പോഴാണ് സംഭവം അറിയുന്നത്.
തുടർന്ന് കുട്ടിയെ ആശുപത്രിയിലാക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. മർദന ദൃശ്യങ്ങൾ മറ്റ് വിദ്യാർഥികൾ മൊബൈലിൽ ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
രക്ഷാകർത്താക്കളുടെ പരാതിയെതുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പി.ടി.എ തീരുമാനിച്ചു.
അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ മർദിച്ച വിദ്യാർഥികളെ സ്കൂളിൽ വിടരുതെന്ന് രക്ഷാകർത്താക്കൾക്ക് അധികൃതർ നിർദേശം നൽകി.
വീഡിയോ ചിത്രീകരിച്ച വിദ്യാർഥി ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തതായി അഞ്ചൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.