മുസ്‍ലിം ലീഗ് പ്രവർത്തകനെതിരെ പോക്സോ കേസ്

നീ​ലേ​ശ്വ​രം: മ​ദ്റ​സ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ മു​സ്‍ലിം​ ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ​തി​രെ നീ​ലേ​ശ്വ​രം പൊ​ലീ​സ് പോ​ക്സോ ചു​മ​ത്തി കേ​സെ​ടു​ത്തു.

നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റം ബോ​ട്ടുജെ​ട്ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ഇ​സ്മാ​യി​ൽ ക​ബ​ർ​ദാ​റി​നെ​തി​രെ​യാ​ണ് (60) കേ​സ് എ​ടു​ത്ത​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചാ​യി​രു​ന്നു പീ​ഡ​നം.കു​ട്ടി ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മു​സ്‍ലിം ​ലീ​ഗി​ന്റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​തി ലീ​ഗി​ന്റെ പ്രാ​ദേ​ശി​ക ഘ​ട​കം നേ​താ​വ് കൂ​ടി​യാ​ണ്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പ്ര​തി​യു​ടെ ഭാ​ര്യാ​ഗൃ​ഹം തൈ​ക്ക​ട​പ്പു​റ​ത്താ​ണ്.

പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ങ്കി​ലും പ്ര​തി ഒ​ളി​വി​ലാണ്.

Tags:    
News Summary - POCSO case against Muslim League worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.