കോഴിക്കോട്ടും പൊലീസുകാരനെതിരെ പോക്സോ കേസ്

കോഴിക്കോട്: കോടഞ്ചേരിയിൽ പൊലീസുകാരനെതിരെ പോക്സോ കേസ്. സഹോദരിമാരായ കുട്ടികളോട് അപമര്യാദയായി പെരുമാറിയ കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്.

12ഉം 13ഉം വയസുള്ള സഹോദരിമാരോടാണ് ഇയാൾ മോശമായി പെരുമാറിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതിയായ പൊലീസുകാരൻ ഒളിവിലാണെന്നാണ് വിവരം. 

അതേസമയം, പോ​ക്‌​സോ കേ​സ് ഇ​ര​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ സ​സ്​​പെ​ൻ​ഷ​നി​ലാ​യ വയനാട് അ​മ്പ​ല​വ​യ​ൽ എ.​എ​സ്‌.​ഐ ടി.​ജി. ബാ​ബുവിനെ പിടികൂടാനായില്ല. ഇയാൾ ഒ​ളി​വി​ലാണെന്നാണ് വിവരം. പോ​ക്‌​സോ കേ​സി​ല്‍ ഇ​ര​യാ​യ പ​തി​നേ​ഴു​കാ​രി​യെ ഊ​ട്ടി​യി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​യ​പ്പോ​ൾ ടി.​ജി. ബാ​ബു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് കേസ്. 

ഇതിനിടെ, തൃ​ക്കാ​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ. പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസിൽ പ്രതിയാണെന്ന വിവരങ്ങൾ പുറത്തുവന്നു. എറണാകുളം മു​ള​വു​കാ​ട് സ്റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യ​വേ പ​രാ​തി​യു​മാ​യെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേസ്. സെ​ന്‍ട്ര​ല്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഹൈ​കോ​ട​തി ജാ​മ്യം ത​ള്ളി​യ​തോ​ടെ സു​നു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. സു​നു​വി​നെ​തി​രെ അ​ന്ന് വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - POCSO case against police officer in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.