അന്തർ സംസ്ഥാന തൊഴിലാളിയുടെ പണം മോഷ്​ടിച്ച പ്രതിയെ പൊലീസ് രണ്ട് മണിക്കൂർ കൊണ്ട് പിടികൂടി

കുറ്റ്യാടി: അന്തർ സംസ്ഥാന തൊഴിലാളിയുടെ പണം മോഷ്​ടിച്ച പ്രതിയെ പൊലീസ് രണ്ട് മണിക്കൂർ കൊണ്ട് പിടികൂടി. തൊട്ടിൽപ്പാലം അമ്മ്യാർചാലിൽ അബ്ദുൾ ജലീലാണ് പിടിയിലായത്.

ചൊവ്വാഴ്ച്ച വൈകീട്ട് കായക്കൊടി കൊടക്കലിൽ കെട്ടിട നിർമാണ തൊഴിലാളി പശ്ചിമ ബംഗാളിലെ ജയ്പാൽഗുഡി സ്വദേശി റബ്യൂളിന്‍റെ തൊഴിലിടത്തിൽ സൂക്ഷിച്ച വസ്ത്രത്തിന്‍റെ പോക്കറ്റിൽ നിന്നും 10,000 രൂപ മോഷണം പോയതായി തൊട്ടിൽപ്പാലം പോലീസിൽ പരാതി ലഭിച്ചു.

തുടർന്ന് പൊലീസ് പരിസരങ്ങളിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ ഒരു ഓട്ടോ ശ്രദ്ധയിൽ പെട്ടു. കുറ്റ്യാടി ടൗണിൽ ഓടുന്ന ഓട്ടോ ആണെന്ന് തിരിച്ചറിഞ്ഞ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓട്ടോഡ്രൈവർ തൊട്ടിൽപാലം അബ്ദുൾ ജലീലാണ് പണം കവർന്നതെന്ന് മനസിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തൊട്ടിൽപാലം സി.ഐ എൻ.ടി. ജേക്കബ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പ്രകാശൻ എൻ.പി, ശ്രീനാഥ്, രഗീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച പതിനായിരം രൂപയും കണ്ടെടുത്തു. തൊട്ടാൽപ്പാലം എസ്​.ഐ സജി അഗസ്റ്റിനാണ് അന്വേഷണ ചുമതല.

Tags:    
News Summary - Police arrested accused of stealing money from migrant worker within two hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.