അഞ്ച് സംസ്ഥാനങ്ങളിലെ എ.ടി.എം കവർച്ചകളിൽ പ്രതികൾക്ക് പ​ങ്കെന്ന് പൊലീസ്

കോയമ്പത്തൂർ: തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിലെ എ.ടി.എം കവർച്ചകളിൽ, കഴിഞ്ഞദിവസം പിടിയിലായ പ്രതികൾക്ക് പങ്കുണ്ടെന്ന് നാമക്കൽ എസ്.പി രാജേഷ് ഖന്ന. ആന്ധ്ര, കേരള പൊലീസ് ഉദ്യോഗസ്ഥർ വിശദാന്വേഷണം നടത്തുന്നുണ്ട്. തൃശൂർ കവർച്ചയിൽ ഏഴുപേർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. കൃഷ്ണഗിരി ജില്ലയിലെ കവർച്ചയുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.

പ്രതികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുണ്ട്. മഹാരാഷ്ട്രയിലെ ഒരു കേസിൽ ഇവർ ജയിലിലായിരുന്നു. നാമക്കൽ ജില്ലയിലെ എല്ലാ എ.ടി.എമ്മുകളിലും സി.സി ടി.വി, അലാറം തുടങ്ങിയവ സജ്ജീകരിക്കാൻ കർശന നിർദേശം നൽകി. മാസത്തിലൊരിക്കൽ അവ പരിപാലിക്കണം. പ്രധാന സ്ഥലങ്ങളിൽ സെക്യൂരിറ്റിയെ നിയമിക്കണം. തകരാറിലായ എ.ടി.എമ്മുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ കവർച്ച.

അത്തരം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തണം. പ്രതികളിൽനിന്ന് 67 ലക്ഷം രൂപ പിടിച്ചെടുത്തു. ഹരിയാനയുടെയും രാജസ്ഥാന്റെയും അതിർത്തിയിലെ മേവാത്ത് എന്ന പ്രദേശത്തുള്ളവരാണ് കവർച്ചക്കുപിന്നിലെ പ്രധാന ശക്തികളെന്നും എസ്.പി പറഞ്ഞു.

Tags:    
News Summary - Police said the accused were involved in ATM robberies in five states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.