കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളിൽനിന്ന് 1.8 കോടി രൂപ പൊലീസ് പിടികൂടി

വളാഞ്ചേരി: കാറിനുള്ളിൽ രഹസ്യമായി കടത്തുകയായിരുന്ന 1,80,50,000 രൂപയുമായി ദമ്പതികൾ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. സേലത്ത് നിന്ന് പെരുമ്പാവൂരിലേക്ക് കടത്തുകയായിരുന്ന പണമാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

വളാഞ്ചേരി - പട്ടാമ്പി റോഡിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് പുണെ സ്വദേശികളിൽനിന്ന് രേഖകളില്ലാത്ത പണം പിടികൂടിയത്. വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അടുക്കിവെച്ച നിലയിലാണ് പണം കണ്ടെത്തിയത്. പെരുമ്പാവൂരിൽ മുമ്പ് ബിസിനസ് നടത്തിയിരുന്ന ദമ്പതികൾ എറണാകുളത്ത് താമസിച്ചു വരികയാണ്. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്നും ആദായനികുതി വിഭാഗത്തിനെയും എൻഫോഴ്സ്മെന്‍റിനെയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. പരിശോധന സംഘത്തിൽ എസ്.ഐ കെ.ടി. ബെന്നി, സി.പി.ഒ.മാരായ ശ്രീജിത്ത്, ക്ലിൻറ് ഫെർണാണ്ടസ് എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - Police seized Rs 1.8 crore from the couple who were traveling in the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.