പത്തനംതിട്ട: സ്റ്റേഷനിലെത്തി അസഭ്യം വിളിച്ചത് ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പത്തനംതിട്ട സ്റ്റേഷനിലാണ് സംഭവം. പത്തനംതിട്ട ജുമാമസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അമീര്‍ ഖാനാണ് അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ ഭാര്യ പരാതി നല്കാന് എത്തിയപ്പോള്‍ കൂടെയെത്തിയ അമീര്‍ പൊലീസിനെ അസഭ്യം പറയാന്‍ തുടങ്ങി. ഇത് തടഞ്ഞ സ്റ്റേഷന് ജി.ഡി ചാര്‍ജ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെജി ജോണിനെ മര്‍ദിക്കുകയായിരുന്നു.
റെജിയുടെ വലതുകൈമുട്ടിനു താഴെ പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ അമീര്‍ പോക്സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.