തിരുവനന്തപുരം: പൂവാറിലെ സ്വകാര്യ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടിയെന്ന് അന്വേഷണസംഘം. പുതുവത്സരത്തിൽ നഗരത്തിൽ ലഹരി ഒഴുക്കുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് പാർട്ടി നടന്നത്. ചോദ്യംചെയ്യലിന് ഹാജരാകാൻ റിസോർട്ട് ഉടമക്കും നടത്തിപ്പുകാർക്കും നോട്ടീസ് നൽകാൻ എക്സൈസ് തീരുമാനിച്ചു. ഉച്ചക്കട സ്വദേശി സഞ്ജിത്തിെൻറ പേരിലാണ് റിസോർട്ട്. പീറ്റൽ ആൽബിൻ, രാജേഷ് എന്നിവരാണ് ഇപ്പോൾ നടത്തുന്നത്.
എക്സൈസ് കമീഷണർക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഞായറാഴ്ച എക്സൈസ് സ്ക്വാഡ് പൂവാറിന് സമീപത്തെ ദ്വീപിലുള്ള റിസോർട്ടിൽ പരിശോധന നടത്തിയത്. ഇൻഡോർ സ്വദേശിനിയടക്കം 20 പേരെ കസ്റ്റഡിയിലെടുത്തു. പാർട്ടി സംഘാടകനായ അതുൽ, ലഹരി എത്തിച്ച അക്ഷയ് മോഹൻ, പങ്കെടുത്ത കൊലക്കേസ് പ്രതി പീറ്റർ ഷാൻ എന്നിവരൊഴികെ 17 പേരെ ജാമ്യത്തിൽ വിട്ടു. അറസ്റ്റിലായ മൂന്നുപേരെയും റിമാൻഡ് ചെയ്തു. ഹാഷിഷ് ഓയിൽ, എം.ഡി.എം.എ ഗുളികകൾ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.
ബംഗളൂരുവിൽനിന്നാണ് ലഹരി എത്തുന്നതെന്ന് സ്ഥിരീകരിച്ചതിനാൽ അന്വേഷണസംഘം വിപുലീകരിക്കും. എക്സൈസ് അസിസ്റ്റൻറ് കമീഷണർ വിനോദ്കുമാറിെൻറ നേതൃത്വത്തിലാകും പ്രത്യേക സംഘത്തെ നിയോഗിക്കുക. ലഹരി ഇടപാടിന് പിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായാണ് വിവരം. മണാലിയിലെ ഹോട്ടലിെൻറ മേൽവിലാസമാണ് നിർവാണ മ്യൂസിക് ആൻഡ് ഫാഷൻ ഗ്രൂപ് ലഹരി പാർട്ടിയുടെ ടിക്കറ്റിൽ നൽകിയത്. ഇത് വ്യാജമാണെന്നാണ് നിഗമനം. അക്ഷയ് മോഹൻ ലഹരി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എക്സൈസിെൻറ കണ്ണുവെട്ടിക്കാൻ പാർട്ടി നടന്ന റിസോർട്ടിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിെൻറ പേരാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയത്.
3000, 2000, 1000 രൂപ നിരക്കിൽ വി.ഐ.പി, ഗോൽഡ്, സില്‍വർ ക്രമത്തിലായിരുന്നു ടിക്കറ്റ് വിതരണം. പാർട്ടിയുടെ മറവിൽ ആവശ്യക്കാർക്ക് മാത്രം വിലകൂടിയ ലഹരി ഉയർന്ന തുകക്ക് വിതരണം ചെയ്യുകയായിരുന്നു. ഇത്തരക്കാർക്കായി അർധരാത്രി പ്രത്യേക പാർട്ടി നടത്തി. പാർട്ടിയിലൂടെ നിർവാണ ഗ്രൂപ്പിന് ഏഴ് ലക്ഷം രൂപ ലഭിച്ചതായാണ് കണ്ടെത്തൽ. പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് പരിശോധനക്കയച്ചു. പങ്കെടുത്ത വനിതകളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.