ചാരുംമൂട്: വീട്ടമ്മയെ ഫോണിൽ വാട്സ്ആപ്പ് വീഡിയോ കോൾ വിളിച്ച് അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ശല്യപ്പെടുത്തിയ ആൾക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. ബ്യൂട്ടി പാർലർ ജീവനക്കാരിയായ 53 കാരിയുടെ ഫോണിലാണ് വാട്സ് ആപ്പ് കാൾ ചെയ്തു യുവാവ് സ്വന്തം അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ശല്യപ്പെടുത്തിയത്.
കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം. തന്‍റെ സ്ഥാപനത്തിൽ ഇരിക്കുന്ന വേളയിലാണ് വീട്ടമ്മയുടെ ഫോണിലേക്ക് വീഡിയോ കാൾ വന്നത്. അശ്ലീല വീഡിയോ ആയതിനാൽ ഫോൺ കട്ട് ചെയ്തെങ്കിലും തുടർച്ചയായി കോൾ വന്നു. 16ാം തീയതി അതേ നിന്നും മെസേജുകൾ അശ്ലീല ദൃശ്യങ്ങളും വീണ്ടും വന്നു. ട്രൂകോളർ ആപ്പിൽ പരിശോധിച്ചപ്പോൾ ഹരികുമാർ എന്ന പേരാണ് കാണിച്ചിരുന്നതെന്ന് വീട്ടമ്മ നൂറനാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതേ നമ്പരിൽ നിന്ന് ചാരുംമൂട് മേഖലയിൽ നിരവധി സ്ത്രീകളുടെ ഫോണിലേക്ക് അശ്ലീല വീഡിയോ കോളുകൾ വന്നതായി പരാതിയുണ്ട്. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുന്ന സംഘങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വീട്ടമ്മ സൈബർ ക്രൈം എ.ഡി.ജി.പി, ആലപ്പുഴ എസ്.പി, ചെങ്ങന്നൂർ ഡി.വൈ.എസ്.പി എന്നിവർക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.