പോത്തൻകോട്: കല്ലൂരിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയും മുഖ്യ ആസൂത്രകനുമായ ഒട്ടകം രാജേഷ് പൊലീസിെൻറ കണ്ണ് വെട്ടിച്ച് മുങ്ങി. കഴിഞ്ഞദിവസം ഒളിസങ്കേതം വളഞ്ഞ് പൊലീസ് പിടികൂടിയ സുധീഷ് ഉണ്ണിക്കും മുട്ടായി ശ്യാമിനുമൊപ്പം ഒട്ടകം രാജേഷും ഉണ്ടായിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം ഒളിസങ്കേതത്തിൽ എത്തുംമുമ്പ് രാജേഷ് രക്ഷപ്പെട്ടു.കൊലപാതകത്തിനുശേഷം 11 അംഗ സംഘം പലവഴിക്ക് പിരിഞ്ഞപ്പോൾ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ ഇവർ മൂവരും ഒന്നിച്ചാണ് രക്ഷപ്പെട്ടത്. സുഹൃത്തിെൻറ സഹായത്തോടെ ചാത്തമ്പാട്ടെ ഒളിയിടത്തിലാണ് ഇവരെത്തിയത്. എന്നാൽ പൊലീസ് അേന്വഷണം ശക്തമാക്കിയതിനാൽ രക്ഷപ്പെടുക പ്രയാസമാണെന്നും കീഴടങ്ങുകയാണ് നല്ലതെന്നും സുധീഷ് ഉണ്ണിയോടും മുട്ടായി ശ്യാമിനോടും ഒട്ടകം രാജേഷ് പറഞ്ഞു.
ഒളിയിടം ഒരുക്കാൻ സഹായിച്ച സുഹൃത്ത് മുഖേന തങ്ങൾ കീഴടങ്ങാൻ പോകുന്നുവെന്ന് പൊലീസിനെ അറിയിച്ചു. എന്നാൽ വിവരം കിട്ടിയ ഉടൻ ഒളിയിടത്തിലെത്തി പ്രതികളെ പിടികൂടാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഒളിസങ്കേതം പൊലീസ് വളഞ്ഞെങ്കിലും രാജേഷ് അവിടെനിന്ന് മുങ്ങുകയായിരുന്നു. രക്ഷപ്പെടാൻ രാജേഷ് ഒരുക്കിയ നാടകമാണ് കീഴടങ്ങൽ പദ്ധതിയെന്ന് പൊലീസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.