പുനലൂർ: കല്ലാർ എസ്റ്റേറ്റിൽ മ്ലാവ് ഇറച്ചിയുമായി മൂന്നുപേരെ ശെന്തുരുണി വന്യജീവി സങ്കേതം അധികൃതർ അറസ്റ്റ് ചെയ്തു. ആര്യങ്കാവ് കുട്ടിഭവനിൽ ഭരതൻ (53 ), കുളത്തൂപ്പുഴ തടത്തരികത്ത് വീട്ടിൽ സൽമാൻ (58), കുമ്മിൾ കെ.കെ ഹൗസിൽ സതീഷ് (46) എന്നിവരാണ് പിടിയിലായത്.
ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കല്ലാർ ഭാഗത്ത് വന്യജീവികളെ വേട്ടയാടുന്നെന്ന വിവരത്തെതുടർന്ന് അസി. വാർഡൻ സി.കെ. സുധീറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് ഇവിടെ പരിശോധന നടത്തുകയായിരുന്നു.
പിടിയിലായവർ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മ്ലാവിന്റെ കറിവെച്ചതും അല്ലാത്തതുമായ ഇറച്ചിയും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. എസ്റ്റേറ്റിൽ ചെന്നായ പിടിച്ചു അവശനിലയിലായ മ്ലാവിനെ പിടികൂടി കൊന്ന് ഇറച്ചിയാക്കിയെന്നാണ് മൊഴിയെന്ന് വനപാലകർ പറഞ്ഞു. പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റർ പി.എസ്. ബിനു, ബി.എഫ്.ഒമാരായ രാജേഷ്, പാർവതി, ശ്രീജിത്ത്, സുജ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.